22,842 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയിലെ എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ മുന്‍ ഡയറക്ടര്‍ റിഷി അഗര്‍വാളിനെ സിബിഐ ചോദ്യം ചെയ്തു. ഇയാളുടെ മുംബൈയിലെ വീട്ടിലും സിബിഐ പരിശോധന നടത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണിത്. 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്‍ നിന്ന് 22,842 കോടി രൂപ തട്ടിയെന്നാണ് കേസ്. മുന്‍ ഡയറക്ടര്‍മാരായ സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവരും പ്രതികളാണ്. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ സിബിഐ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വായ്പകള്‍ അനുബന്ധ കമ്പനികള്‍ക്ക് വകമാറ്റിയെന്നാണ് കണ്ടെത്തിയത്. വിദേശ അനുബന്ധ സ്ഥാപനത്തിൽ വൻ നിക്ഷേപം നടത്തിയതായും ആരോപണമുണ്ട്. കമ്പനിക്കും പ്രൊമോട്ടര്‍മാര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസും എടുത്തിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പ്രകാരം കമ്പനി ബാങ്കിന് 2,925 കോടി രൂപയും ഐസിഐസിഐ ബാങ്കിന് 7,089 കോടി രൂപയും നല്‍കാനുണ്ട്. ഐഡിബിഐ ബാങ്കിന് 3,634 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,614 കോടി രൂപയും പിഎബിക്ക് 1,244 രൂപയും ഐഒബിക്ക് 1,228 രൂപയും നല്‍കാനുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനും ഇന്ത്യൻ ഓവർസീസ് ബാങ്കിനും തട്ടിപ്പില്‍ 1,200 കോടി വീതം നഷ്ടമായി.
English Summary:The CBI has questioned the former director of ABG Shipyard
You may also like this video