അര്‍ഹമായ ഫണ്ട് അനുവദിക്കാതെ സംയോജിത ശിശുവികസന സേവന പദ്ധതി(ഐസിഡിഎസ്)യെയും കയ്യൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ക്ഷേമം, വികാസം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ് ഐസിഡിഎസ് പ്രവർത്തനം.
1975ൽ ആരംഭിച്ച പദ്ധതിയാണ് കേന്ദ്രത്തിന്റെ അവഗണന മൂലം ഇല്ലാതാകുന്നത്. ആദ്യകാലങ്ങളിൽ പദ്ധതി ചെലവിന്റെ 100 ശതമാനവും കേന്ദ്ര സർക്കാർ വഹിച്ചിരുന്നു. ഇപ്പോൾ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്ന നിലയിലേക്ക് മാനദണ്ഡം മാറ്റി. നിലവില്‍ 60 ശതമാനവും അനുവദിക്കാതെ പദ്ധതിയെ തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിക്കായി ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചില്ല. സംസ്ഥാനം നൽകിയ 376 കോടി രൂപയിലാണ് കഴിഞ്ഞ വർഷം പദ്ധതി പ്രവർത്തനം മുടങ്ങാതെ മുന്നോട്ടുപോയത്. 1871 ജീവനക്കാർ പദ്ധതി പ്രവർത്തനത്തിനായുണ്ട്. അവരുടെ ശമ്പളം മുടക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ഈ വർഷത്തെ സംസ്ഥാന വിഹിതത്തിൽനിന്ന് അനുവദിച്ച 39 കോടി രൂപയിൽ നിന്നാണ് നിലവിൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. 258 പ്രോജക്ട് ഓഫിസുകളും 14 പ്രോഗ്രാം ഓഫിസുകളുമാണ് നിലവിലുള്ളത്.
English Summary: The center also abandoned the ICDS scheme without allocating funds
You may also like this video