ദേശസുരക്ഷ, യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം എന്നിവയുടെ പേരില്‍ രാജ്യത്തെ എല്ലാ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളുടെയോ ശൃംഖലകളുടെയോ ഏതെങ്കിലും ഒന്നിന്റെയോ പൂര്‍ണനിയന്ത്രണവും നടത്തിപ്പും ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ ടെലികമ്മ്യൂണിക്കേഷന്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഡിജിറ്റല്‍ ഭാരത് നിധി എന്നായി മാറും.
ഗ്രാമങ്ങളില്‍ ടെലികോം സേവനങ്ങള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കുന്നതിന് പകരം ഗവേഷണത്തിനും വലിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി കൊണ്ടുവരുന്ന ചെറുകിട പദ്ധതികള്‍ക്കും ഈ ഫണ്ട് ഉപയോഗിക്കാനാകുമെന്നാണ് അവകാശവാദം.
പുതിയ നിയമം ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകള്‍, വ്യാജ ഫോണ്‍വിളികള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന് വിരുദ്ധമായ ഉള്ളടക്കങ്ങളെ ദേശവിരുദ്ധമെന്നും വിദേശബന്ധമെന്നും ആരോപിച്ച് പിടിച്ചെടുക്കാനുള്ള കുതന്ത്രമാണ് പുതിയ ബില്ലെന്ന് വിലയിരുത്തപ്പെടുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നിയമം അനുവദിക്കുന്നു.
രാജ്യസുരക്ഷയുടെ പേരില്‍ നിരവധി നിയന്ത്രണങ്ങളാണ് പുതിയനിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ക്ക് പരമാവധി കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒമ്പതായി നിജപ്പെടുത്തി. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ആറ് സിംകാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാനാകൂ. ഒരാളുടെ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കി എടുക്കാനാകുന്ന കണക്ഷനുകളുടെ എണ്ണമാണിത്. ഇത് മറികടന്നാല്‍ ആദ്യ തവണ 50,000 രൂപയും തുടര്‍ന്നുള്ള ഓരോ ലംഘനങ്ങള്‍ക്കും രണ്ട് ലക്ഷം രൂപയും പിഴയീടാക്കും.
രാജ്യസുരക്ഷയുടെ പേരില്‍ വ്യക്തികളുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ സര്‍ക്കാരിന് നിരീക്ഷിക്കാനാകും. വേണ്ടിവന്നാല്‍ സേവനം അവസാനിപ്പിക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും കഴിയും. വാര്‍ത്താ സേവനത്തിനായി കേന്ദ്ര‑സംസ്ഥാന അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ അയയ്ക്കുന്ന സന്ദേശങ്ങളെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണ്‍വിളികളും സന്ദേശങ്ങളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാല്‍ നിരീക്ഷിക്കും.
അതേസമയം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കും.
സ്വകാര്യവ്യക്തിയുടെ അനുമതിയില്ലാതെ അവരുടെ ഭൂമിയില്‍ ടവര്‍ സ്ഥാപിക്കുന്നതിനും ലൈന്‍ വലിക്കുന്നതിനും ടെലകോം കമ്പനികള്‍ക്ക് അവകാശം നല്‍കുന്നു. ടവര്‍ സ്ഥാപിക്കുന്നത് തടസപ്പെടുത്താനാകില്ല എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. സര്‍ക്കാര്‍ അനുമതി മാത്രം മതിയെന്നും നിയമം പറയുന്നു.
English Summary: The Center has completely confined the news broadcasting to KPT
You may also like this video