കേന്ദ്ര ലളിത കലാ അക്കാദമി ചെയര്‍മാന്റെ അധികാരം വെട്ടിക്കുറച്ച് കേന്ദ്ര സംസ്കാരിക മന്ത്രാലയം. മലയാളിയായ ചിത്രകാരനും അറിയപ്പെടുന്ന ചിത്രകലാ വിദഗ്ധനുമായ നാഗദാസിന്റെ ഭരണപരമായ അധികാരമാണ് മന്ത്രാലയം വെട്ടിക്കുറച്ചത്.
നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി, സാമ്പത്തിക തീരുമാനം എടുക്കല്‍ എന്നിവയാണ് കേന്ദ്ര സംസ്കാരിക മന്ത്രാലയം റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13നായിരുന്നു അദ്ദേഹം ലളിത കലാ അക്കാദമി ചെയര്‍മാനായി ചുമതലയേറ്റത്. ഭരണപരമായ വിഷയങ്ങളില്‍ ചെയര്‍മാന്‍ എടുത്ത ചില തീരുമാനങ്ങളാണ് അധികാരം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് സംസ്കാരിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
കേന്ദ്ര സംസ്കാരിക മന്ത്രാലയം പുറപ്പെടുവിച്ച ചില ഉത്തരവുകളില്‍ നയപരമായ തീരുമാനം എടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു. ലളിത കലാ അക്കാദമി ചെയര്‍മാന്‍ പദവി ഏറ്റെടുക്കും മുമ്പ് ഛത്തീസ്ഡിലെ ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തില്‍ പ്രൊഫസറും ഡീനുമായിരുന്നു നാഗദാസ്.
ചെയര്‍മാനായി ചുമതലയേറ്റ വേളയില്‍ കലാകാരന്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
English Summary: The Center has curtailed the powers of the Central Lalitha Kala Academy Chairman
You may also like this video