Site iconSite icon Janayugom Online

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്സ്പ നിയമം ആറ് മാസത്തേക്ക് കൂട്ടി നീട്ടി കേന്ദ്രം

AfspaAfspa

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലും ഏര്‍പ്പെടുത്തിയിരുന്ന വിവാദ നിയമം, ‘അഫ്സ്പ’ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം. നാഗാലാൻഡിലെ ഒമ്പത് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലും അഫ്സ്പ നിയമം ഒക്ടോബർ ഒന്ന് മുതൽ അടുത്തവർഷം മാർച്ച് 30വരെയാണ് നീട്ടിയത്.
സൈന്യത്തിന്​ പ്രത്യേക അധികാരം നൽകുന്ന 1958ലെ നിയമമാണ്​ ‘അഫ്​സ്​പ’ അഥവാ ‘ആംഡ്​ ഫോഴ്​സസ്​ സ്​പെഷൽ പവേഴ്​സ്​ ആക്​ട്​’. ജില്ലകളെ പ്രശ്നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായും സുരക്ഷ കണക്കിലെടുത്താണ് അഫ്സ്പ നീട്ടിയതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ഒമ്പത് ജില്ലകളെക്കൂടാതെ നാഗാലാൻഡിലെ 16 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലും കേന്ദ്രസർക്കാർ അഫ്സ പ്രഖ്യാപിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിൽ തിരപ്, ചംഗ്ലാപ്, ലോങ്ഡിങ് എന്നീ ജില്ലകളിലും അസമുമായി അതിർത്തി പങ്കിടുന്ന നമസായി, മഹാദേവ്പൂർ പൊലീസ്റ്റേഷനുകളുടെ പരധിക്ക് കീഴിലുള്ള പ്രദേശങ്ങളിലുമാണ് അഫ്സ്പ പ്രഖ്യാപിച്ചത്. സംഘർഷ ബാധിത മേഖലകളായി തരംതിരിച്ച ​പ്രദേശങ്ങളിലാണ്​ ഈ നിയമം നടപ്പാക്കുന്നത്​. മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നൽകുന്ന നിയമം ഏറെ വിവാദങ്ങള്‍ക്കിരയായിരുന്നു.

Eng­lish Sum­ma­ry: The Cen­ter has extend­ed the AFSPA Act in North East­ern states by six months

You may like this video also

Exit mobile version