രാജ്യത്ത് ഏഴ് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ഇരുപതിനായിരത്തിലധികം സമൂഹമാധ്യമങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയോ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യുകയോ ചെയ്യുന്ന സമൂഹമാധ്യമങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായതെന്ന് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014നും 2021നുമിടയിൽ വെബ്‌പേജുകൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയയിലെ പേജുകൾ എന്നിവയുൾപ്പെടെ 25,368 സമൂഹമാധ്യമ സംവിധാനങ്ങള്‍ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വിലക്കിയിട്ടുണ്ട്.
2021–22 കാലയളവിൽ 56 യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകളെയും അവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും പൊതു സൈബറിടങ്ങളില്‍നിന്ന് ബ്ലോക്ക് ചെയ്യാനും മന്ത്രാലയം നിർദ്ദേശം നൽകി.ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 2000 ലെ സെക്ഷൻ 69 എയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ വാദം.
തൃശ്ശൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ടി.എൻ പ്രതാപന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
2021 ഫെബ്രുവരി 25ന് ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2000 പ്രകാരം വിജ്ഞാപനം ചെയ്ത ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021, സെക്ഷൻ 69 ൽ പരാമർശിച്ചിരിക്കുന്ന സ്വഭാവമുള്ള ഡിജിറ്റൽ വാർത്താ പ്രസാധകരുടെ ഉള്ളടക്കം തടയുന്നതിനും വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാല്‍ 2021–2022 കാലയളവിൽ 56 യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകളും അവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരോധിക്കുന്നതിനായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായും മന്ത്രാലയം പറഞ്ഞു.
English Summary:The Center has reportedly shut down more than 20,000 media outlets criticizing the Modi government in seven years
You may like this video also