Site icon Janayugom Online

ജഡ്ജിമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്രം

ജഡ്ജിമാരുടെ സുരക്ഷയ്ക്കായി ദേശീയ തലത്തില്‍ പ്രത്യേക സുരക്ഷാ സേന അപ്രായോഗികമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഝാര്‍ഖണ്ടിലെ ധന്‍ബാദില്‍ അഡീഷ്ണല്‍ ജില്ലാ ജഡ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സി ഐ എസ് എഫ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് മാതൃകയില്‍ ജഡ്ജിമാരുടെ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാന്‍ കഴിയുമോ എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിിലാണ് പോലീസ് സംസ്ഥാന വിഷയമാണെന്നും സംസ്ഥാന പോലീസിനാണ് ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും കേന്ദ്രം വ്യക്തമാക്കിയത്.

Eng­lish sum­ma­ry: The Cen­ter has said that judges can­not pro­vide security

You may also like this video:

Exit mobile version