Site iconSite icon Janayugom Online

ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തി കേന്ദ്രം

ലോക കേരള സഭയുടെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും, പരിചയപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം, പരിപാടിയുടെ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് വിദേശകാര്യമന്ത്രാലയം കത്തയച്ചു. പാര്‍ലമെന്ററി സ്ഥിരം സമിതി ശുപാര്‍ശ പ്രകാരമാണ് നടപടിഏപ്രിലില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടില്‍ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും സമാനമായ പ്രവാസി കൂട്ടായ്മകള്‍ നടത്താന്‍ വിദേശകാര്യമന്ത്രാലയം മുന്‍കൈയെടുക്കണം എന്നും ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാന വികസനം, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകകേരള സഭ സ്ഥാപിക്കുന്നത്. 2018 ജനുവരി 12നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചത്.കേരള സഭ പ്രവാസികളില്‍ നിന്ന് പണം പിരിക്കാനുള്ളതണെന്ന വിമര്‍ശനങ്ങള്‍ ഒരു വശത്ത് നില്‍ക്കെയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് കേരള സഭയുടെ മാതൃക പരിചയപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം.

The Cen­ter intro­duced the Loka Ker­ala Sab­ha to oth­er states

Exit mobile version