Site iconSite icon Janayugom Online

ജനന മരണ രജിസ്ട്രേഷൻ നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം

registrationregistration

സ്കൂള്‍ പ്രവേശനം മുതല്‍ എല്ലാ മേഖലകളിലും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.
വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കല്‍, കേന്ദ്ര, സംസ്ഥാന ജോലികളിലേക്കുള്ള നിയമനം, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് തുടങ്ങിയവ ലഭ്യമാകണമെങ്കില്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. ഇതിനായി 1969ലെ ജനന മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത മാസം ഏഴിന് ആരംഭിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 

18 വയസ് പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കപ്പെടുകയും മരിക്കുമ്പോള്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്ന സംവിധാനം ഇതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തും. വ്യക്തിഗത ഇടപെടലുകളില്ലാതെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നും കരട് ഭേദഗതിയില്‍ പറയുന്നു. 

കരട് ബില്ലില്‍ കഴിഞ്ഞ വര്‍ഷം പൊതുജനാഭിപ്രായം തേടിയിരുന്നു. സംസ്ഥാന സർക്കാരുകളിൽ നിന്ന് അഭിപ്രായങ്ങൾ ലഭിക്കുകയും ആവശ്യമായ മാറ്റങ്ങൾ ബില്ലില്‍ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയമനിർമ്മാണ വകുപ്പ് ബിൽ പരിശോധിച്ചുവരികയാണ്. തുടർന്ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: The Cen­ter is prepar­ing to amend the Birth and Death Reg­is­tra­tion Act

You may also like this video 

Exit mobile version