Site iconSite icon Janayugom Online

കേന്ദ്രം നിരസിച്ച റിപ്പബ്ലിക് ദിന ടാബ്ലോ തമിഴ്‌നാട്ടിലുടനീളം പ്രദർശിപ്പിക്കും

കേന്ദ്രസർക്കാർ നിരസിച്ച സംസ്ഥാനത്തിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ വിമോചന സമര ചരിത്രം മൂടിവെക്കാനുള്ള ഒരു ശ്രമവും നടക്കില്ലെന്നും സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്പിന്റെ പ്രതീകമായ അലങ്കാര വാഹനം റിപ്പബ്ലിക് ദിനത്തിൽ ചെന്നൈയിലും തുടര്‍ന്ന് തമിഴ്‌നാട്ടിലുടനീളവും പ്രദർശിപ്പിക്കുമെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. 

റിപ്പബ്ലിക് ദിന ടാബ്ലോ പ്രതിരോധ മന്ത്രാലയം നിരസിച്ചതിൽ കടുത്ത നിരാശനാണെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആഹ്വാനപ്രകാരമാണ് സ്വാതന്ത്ര്യ സമരത്തിൽ തമിഴ്‌നാട് എന്ന വിഷയം സംസ്ഥാനം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാൽ തമിഴ്‍നാടിന്റെ ടാബ്ലോ മൂന്ന് റൗണ്ട് തിരഞ്ഞെടുപ്പുകളിലൂടെ കടന്നുപോയെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്റ്റാലിന് എഴുതിയിരുന്നു. ഡൽഹിയിലെ ആഘോഷങ്ങളിൽ തമിഴ്‍നാടിന്റെ പങ്കാളിത്തം നിഷേധിച്ചതിന് കേന്ദ്രം വ്യക്തമായ കാരണം പറയാത്തതിൽ ഖേദമുണ്ടെന്ന് സിങിന് സ്റ്റാലിൻ മറുപടി നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

ENGLISH SUMMARY: The Cen­ter-reject­ed Repub­lic Day tablo will be screened across Tamil Nadu
You may also like this video

Exit mobile version