Site icon Janayugom Online

ആര്‍ത്തവ വേദനയ്ക്കുപയോഗിക്കുന്ന മെഫ്താല്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കേന്ദ്രം

വേദനസംഹാരിയായ മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. മരുന്ന് ശരീരത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും ഇന്ത്യൻ ഫാര്‍മക്കോപ്പിയ കമ്മീഷൻ (ഐപിസി) മുന്നറിയിപ്പ് നല്‍കി. കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്ന ഓവര്‍-ദി-കൗണ്ടര്‍ മെഡിസിനാണ് മെഫ്താലിൻ. തലവേദന, സന്ധി വേദന, ആര്‍ത്തവ വേദന തുടങ്ങിയവയ്‌ക്ക് ഇവ സാധാരണയായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികളിലെ കടുത്ത പനി കുറയ്‌ക്കുന്നതിനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. 

മെഫ്താലിന്റെ ഉപയോഗം ഡ്രഗ് റാഷ് വിത്ത് ഇസിനോഫീലിയ(ഡ്രസ് സിൻഡ്രോം) അലര്‍ജിക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില മരുന്നുകളോട് ശരീരം ശക്തമായി പ്രതികരിക്കുമ്പോഴാണ് ഈ സിൻഡ്രോം ഉണ്ടാകുന്നത്. ഇത് ചര്‍മ്മത്തില്‍ ചുണങ്ങു പോലെ പ്രത്യക്ഷപ്പെടുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ മരുന്ന് ഉപയോഗത്തില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. 

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കാൻ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായി മറ്റ് ചില മരുന്ന് കഴിക്കുന്നവരിലും ഡ്രസ് സിൻഡ്രോം കണ്ടുവരുന്നു. ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്റ്റല്‍, മാൻകൈൻഡ് ഫാര്‍മയുടെ മെഫ്‌കൈൻഡ് പി, ഫൈസറിന്റെ പോൻസ്റ്റാൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഫനോര്‍മ്, ഡോ റെഡ്ഡീസ് ഇബുക്ലിൻ പി എന്നിവയാണ് ഈ വിഭാഗത്തിലെ അറിയപ്പെടുന്ന ബ്രാൻഡുകള്‍. 

Eng­lish Summary:The cen­ter says that meph­thal used for men­stru­al pain may cause side effects
You may also like this video

Exit mobile version