ഇന്ത്യയിൽ കാറുകളില്‍ ആറ് എയർബാഗുകള്‍ നിര്‍ബന്ധമാക്കും. കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്‌ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും.
2022 ഒക്ടോബർ 1 മുതൽ കൂടുതൽ സുരക്ഷയ്ക്കായി എട്ട് സീറ്റുള്ള എല്ലാ വാഹനങ്ങളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു.
“വാഹന വ്യവസായം അഭിമുഖീകരിക്കുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും നിലവിലെ സാഹചര്യവും കണക്കിലെടുത്ത്, 2023 ഒക്ടോബർ ഒന്നു മുതൽ പാസഞ്ചർ കാറുകളിൽ കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു,” ഗഡ്കരി ട്വീറ്റ് ചെയ്തു.
അതേസമയം സുരക്ഷയാണ് പ്രധാനമെങ്കില്‍ ഇത്തരം വേരിയന്റ് കാറുകള്‍ വാങ്ങുന്നതിന് സബ്സിഡി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമോ എന്ന് എന്‍സിപി പ്രതികരിച്ചു.
2022 ഒക്ടോബർ 1ന് ശേഷം നിർമ്മിക്കുന്ന എല്ലാ എം1 വാഹനങ്ങളിലും ആറ് എയർബാഗുകൾ ഘടിപ്പിക്കുന്നത് നിർബന്ധമാക്കിയിരുന്നു.
English Summary: The Center will make six air bags mandatory in cars
You may like this video also