Site iconSite icon Janayugom Online

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മ്മിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മ്മിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടം സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചു മാറ്റി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി അധികാരം പിടിച്ചെടുത്തതിനു പിന്നാലെയാണ് നടപടി ചട്ടങ്ങൾ ലംഘിച്ചാണ് നിർമാണം എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിച്ചത്. 

നിർമാണത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്ന് രാവിലെ 5.30‑നാണ് മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം ഉപയോ​ഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയത്. വലിയ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് വൈഎസ്ആർസിപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു. ഈ ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ നടപടി എന്നതാണ് ശ്രദ്ധേയം. നടപടിക്ക് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് വൈഎസ്ആർസിപി ആരോപോപിച്ചു. ടിഡിപി സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് പാർട്ടി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. 2018‑ൽ വൈ.എസ്. ജ​ഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രി ആയപ്പോൾ, അമരാവതിയിൽ ചന്ദ്രബാബു നായിഡു തുടങ്ങിവെച്ച നിർമാണ പ്രവർത്തനങ്ങൾ എല്ലാം അനധികൃതമാണെന്ന് ആരോപിച്ച് സർക്കാർ പൊളിച്ചുനീക്കിയിരുന്നു. 

Eng­lish Summary:
The cen­tral com­mit­tee office build­ing being built by the YSR Con­gress par­ty in Andhra Pradesh has been demolished

You may also like this video:

Exit mobile version