Site iconSite icon Janayugom Online

മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്.

മീഡിയവൺ എഡിറ്ററുടെ പ്രസ്താവനയുടെ പൂർണരൂപം:
പ്രിയ പ്രേക്ഷകരെ,
മീഡിയവണിൻെറ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിൻെറ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിൻെറ പൂർണനടപടികൾക്കു ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.
നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.
പ്രമോദ് രാമൻ എഡിറ്റർ, മീഡിയവൺ

Eng­lish Sum­ma­ry: The Cen­tral Gov­ern­ment has blocked the broad­cast of MediaOne chanel
You may like this video also

Exit mobile version