Site icon Janayugom Online

കേന്ദ്രസർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം 15 വരെ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം പ്രവര്‍ത്തനരീതി ഈ മാസം 15 വരെ നീട്ടി. ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചതും 15 വരെ തുടരും.
അണ്ടര്‍ സെക്രട്ടറി റാങ്കിനു താഴെയുള്ള ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്കു വീട്ടിലിരുന്ന് ജോലി ചെയ്യാം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും ഓഫിസില്‍ എ­ത്തേണ്ടതില്ല. കണ്ടെയ്ന്‍മെന്റ് സോണിലുള്ള ജീവനക്കാര്‍ക്കും വര്‍ക് ഫ്രം ഹോം രീതി സ്വീകരിക്കാം. ഓഫിസിലെ തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവുമുണ്ട്.

ENGLISH SUMMARY:The Cen­tral Gov­ern­ment has extend­ed the work from home to 15
You may also like this video

Exit mobile version