Site icon Janayugom Online

താങ്ങുവിലയില്‍ നാമമാത്ര വര്‍ധന; ഗോതമ്പിന് ക്വിന്റലിന് 40 രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍, അപര്യാപ്തമെന്ന് കര്‍ഷകര്‍

കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെ റാബി വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2022 — 23 വിപണന കാലയളവിലേക്കുള്ള താങ്ങുവിലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) നിശ്ചയിച്ചത്.
ഗോതമ്പിന് ക്വിന്റലിന് രണ്ട് ശതമാനം അതായത് വെറും 40 രൂപയുടെ വര്‍ധനയാണ് നടപ്പാക്കിയിട്ടുള്ളത്. ബാര്‍ലിക്ക് ക്വിന്റലിന് 35 രൂപയുടെ വര്‍ധനയും വരുത്തി. അതേസമയം തുവര (മസൂര്‍), കടുക് (ക്വിന്റലിന് 400 രൂപ വീതം), പയര്‍ (ക്വിന്റലിന് 130 രൂപ) എന്നിവയ്ക്ക് വിലയില്‍ കൂടുതല്‍ വര്‍ധന ശുപാര്‍ശ ചെയ്തു. സാഫ്ഫ്ളവറിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്വിന്റലിന് 114 രൂപയുടെയും വര്‍ധന വരുത്തി.

Eng­lish sum­ma­ry; The cen­tral gov­ern­ment has increased the price of wheat by Rs 40 per quintal

You may also like this video;

Exit mobile version