Site iconSite icon Janayugom Online

മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ എന്‍ജിഒകള്‍ക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്രസര്‍ക്കാര്‍

Amit ShahAmit Shah

മതപരിവർത്തനം,ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ഫണ്ട് ദുരുപയോഗം എന്നിവയിൽ ചില എൻ‌ജി‌ഒകൾഏർപ്പെടുന്നതിനാല്‍ ഇത്തരം സംഘടനകളുടെ ലൈസൻസ് റദ്ദാക്കുകയും എഫ്‌സിആർഎ ശക്തിപ്പെടുത്തുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ പറഞ്ഞുഇവര്‍ എഫ്‌സി‌ആർ‌എയെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിലും നഗ്‌നമായി മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും രാജ്യത്തിന്റെ വികസനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതിലും ദുരുപയോഗം ചെയ്യുകയായിരുന്നു. 

അത്തരം സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്, ഹരിയാനയിലെ സൂരജ്കുണ്ഡിൽ രണ്ട് ദിവസത്തെ ബ്രെയിൻ സ്‌റ്റോമിംഗ് സെഷന്റെ ആദ്യ ദിനത്തിൽ ഷാ പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഈ ചിന്തൻ ശിവിൽ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും സംസ്ഥാന പോലീസ് മേധാവികളും പങ്കെടുക്കുന്നു.2020‑ൽ, എഫ്‌സി‌ആർ‌എ ഭേദഗതി ചെയ്തുകൊണ്ട് അത്തരം എൻ‌ജി‌ഒകൾക്ക് വിദേശ ധനസഹായം നൽകുന്നത് തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. 

അത്തരം പണമൊഴുക്ക് തടയാൻശക്തമായ ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി നാല് മുഖ്യമന്ത്രിമാർ(ബംഗാള്‍, ഡല്‍ഹി, തെലങ്കാന, ബീഹാര്‍) പങ്കെടുത്തില്ല., 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജൻസിയുടെ ഓഫീസ് ഉണ്ടായിരിക്കുമെന്ന് ഷാ പ്രഖ്യാപിച്ചു.കേന്ദ്രം ഫെഡറൽ ഘടന പാലിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇടപെടുന്നുവെന്നും പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും ആരോപിക്കുന്നതിനാൽ പ്രസ്താവന സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള പുതിയ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം

ക്രമസമാധാനം സംസ്ഥാന വിഷയമാണെങ്കിലും സാങ്കേതിക വിദ്യയുടെ മുന്നേറ്റം കാരണം കുറ്റകൃത്യങ്ങൾ അതിരുകളില്ലാത്തതായി മാറിയെന്നും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഒരുമിച്ചിരുന്ന് നിയമനിർമ്മാണം നടത്തിയാൽ മാത്രമേ അതിർത്തി കടന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ വിജയം കൈവരിക്കാനാകൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു

Eng­lish Summary:
The cen­tral gov­ern­ment slapped NGOs on account of reli­gious conversion

You may also like this video:

Exit mobile version