മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പാട്രിയറ്റിന്റെ ക്യാരക്റ്റര്‍ പോസ്റ്റുകള്‍ പുറത്തുവിട്ടു. മോഹൻലാല്‍, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ നയൻതാര എന്നിവരുടെ പോസ്റ്ററുകളാണ് അണിയറപ്രവർത്തർ പുറത്തുവിട്ടിരിക്കുന്നത്. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്, ദേശദ്രോഹികൾ നിറയുന്ന ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടിയും മോഹൻലാലും പതിനേഴുവർഷത്തിനുശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പാട്രിയറ്റിന്റെ ക്യാരക്റ്റര്‍ പോസ്റ്റുകള്‍ പുറത്ത്

