Site icon Janayugom Online

കുറ്റപത്രത്തിൽ സിഐയുടെ പേരില്ല; മോഫിയയുടെ മാതാപിതാക്കൾ കോടതിയിലേയ്ക്ക്

മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രത്തിനെതിരെ മൊഫിയയുടെ കുടുംബം. ഇന്‍സ്പെക്ടര്‍ സി എൽ സുധീറിനെ ബോധപൂർവ്വം ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് ആലുവ റൂറൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവായ സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിങ്ങനെ മൂന്ന് പേരെയാണ് കേസിൽ പ്രതി ചേർത്തത്. കേസിൽ ഗുരുതരമായ ആരോപണം ഉയർന്ന സിഐ സി എൽ സുധീറിനെ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടില്ല. ഇതിനെതിരെയാണ് മൊഫിയയുടെ കുടുംബം എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും സിഐ സുധീറിനെ പ്രതിചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛൻ ദിൽഷാദ് പറഞ്ഞു.

അവിടെ ക്യാമറയുണ്ടല്ലോ.അത് നോക്കി കഴിഞ്ഞാൽ അറിയാൻ കഴിയും. മോളുടെ ആത്മഹത്യക്കുറിപ്പിൽ ആദ്യം എഴുതിയത് സി. ഐയെ പ്രതി ചേർക്കണം എന്നാണ്. നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും. ” മോഫിയയുടെ മാതാപിതാക്കൾ പറഞ്ഞു. കേസിൽ സുധീറിനെതിരെ സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എഫ് ഐ ആറിലും സി ഐയുടെ പേര് പരാമർശിച്ചിരുന്നു. 

സുധീർ മോഫിയയോട് കയർത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് മൊഫിയ ആത്മഹത്യ ചെയ്തെന്നുമാണ് എഫ്ഐആറിലുള്ളത്. മോഫിയയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഐ സുധീറിനെതിരായ പരാമർശം എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നത്.
eng­lish summary;The chargesheet does not name the CI, Mofi­a’s par­ents go to court
you may also like this video;

Exit mobile version