Site iconSite icon Janayugom Online

നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമർപ്പിക്കും

കൊച്ചി നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമർപ്പിക്കും. ഹോട്ടൽ ഉടമ റോയ് വയലാറ്റിനും അഞ്ജലി റിമാ ദേവിനുമെതിരെയുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്.

കേസിൽ മുഖ്യ ആസൂത്രണം നടത്തിയത് അഞ്ജലിയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. റോയ് വയലാറ്റും അഞ്ജലി റിമാദേവും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മനുഷ്യക്കടത്തിന് സഹായിച്ചതിന് അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിട്ടുണ്ട്.

വയനാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പെൺകുട്ടിക്ക് ജോലി വാഗ്ദാനം നൽകി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി. തന്നെയും മകളെയും ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.

Eng­lish sum­ma­ry; The chargesheet in the No. 18 Hotel Poc­so case will be filed next Friday

You may also like this video;

Exit mobile version