Site iconSite icon Janayugom Online

കോവിഡ്;അഭിഭാഷക കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

കോവിഡ് ബാധിച്ച് മരിച്ച അഭിഭാഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.വിഷയത്തില്‍ നിരവധി ശുപാര്‍ശകള്‍ നല്‍കിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെലങ്കാനയിലെ വാറങ്കലില്‍ കോടതി സമുച്ഛയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ജുഡീഷ്യറിയുടെ അടിസ്ഥാന വികസനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കുവാന്‍ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പേറഷന്‍ രൂപീകരിക്കുന്നത് സംബന്ധിച്ചും കേന്ദ്രം ഇതുവരെ മറുപടിയൊന്നും നല്‍കിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ ഇതിനായി കേന്ദ്രം നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
eng­lish summary;The Chief Jus­tice on the finan­cial assis­tance to the fam­i­lies of lawers
you may also like this video;

Exit mobile version