Site iconSite icon Janayugom Online

ആധുനികകാലത്തെ ഏറ്റവുംവലിയ വെല്ലുവിളി അസഹിഷ്ണുതയെന്ന് ചീഫ് ജസ്റ്റീസ്

ആധുനികകാലത്തെഏറ്റവും വലിയവെല്ലുവിളിയായി ഉയര്‍ന്നു വന്നിരിക്കുകയാണ്അസഹിഷ്ണതയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ്.തെറ്റായ വാര്‍ത്തകളുടെ കാലത്തില്‍ സത്യം ഒരു ഇരയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുു. 

അമേരിക്കന്‍ ബാര്‍ ആസോസിയേഷന്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തടോ മാനവികത വികസിക്കുന്നു.അപ്പോള്‍ വ്യക്തികള്‍ എന്ന നിലയില്‍ നമ്മള്‍ വിശ്വസിക്കുന്നതു പലതും അംഗീകരിക്കാന്‍ തയ്യാറാകാതെ വരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു കയറ്റത്തോട് സത്യമാണോ, വസ്തുതക്ക് നിരക്കുന്നതാണോ എന്നൊന്നു പരിശോധിക്കപ്പെടാതെ വാര്‍ത്തകള്‍ വേഗത്തില്‍ പുറത്തുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക വിദ്യയുടെ വികാസം വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ നിയന്ത്രണാതീതമായിരിക്കുകയാണെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെടുട.ജഡ്ജിമാര്‍പോലും ട്രോളിംഗില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് അവരുടെ ക്ഷമ കൂറവായ ഒരു യുഗത്തിലാണ് ജീവിക്കുന്നത്.

നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ അവര്‍ക്ക് സഹിഷ്ണുതകുറവാണെന്നും പറഞ്ഞു, സാങ്കേതിക വിദ്യയും അതിന്‍റെ പ്രത്യാഘാതങ്ങളും നിയന്ത്രണാതീതമാണെന്നും അതാണ് സമൂഹം നേരിടുന്ന അപകടമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

Eng­lish Summary:

The Chief Jus­tice said that intol­er­ance is the biggest chal­lenge of mod­ern times

You may also like this video:

Exit mobile version