Site iconSite icon Janayugom Online

അന്താരാഷ്ട്ര വനദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്താമത് അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

രാജ്യത്താദ്യമായി നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന കർമ്മപദ്ധതി, വൃക്ഷസമൃദ്ധി പദ്ധതി എന്നിവയുടെ പ്രഖ്യാപനം, മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം, വനമിത്ര പുരസ്‌കാരങ്ങളുടെ വിതരണം തുടങ്ങിയവയും നടക്കും. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ വൃക്ഷസമൃദ്ധി പദ്ധതി പ്രഖ്യാപനം നടത്തി. പരിസ്ഥിതിപുനസ്ഥാപന കർമ്മ പദ്ധതി പ്രഖ്യാപനം വനം മന്ത്രിയും വനമിത്ര പുരസ്‌കാരവിതരണം ഗതാഗത മന്ത്രി ആന്റണി രാജുവും നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വനംമന്ത്രി വിതരണം ചെയ്തു. ശശി തരൂർ എംപി വിശിഷ്ടാതിഥി.

eng­lish summary;The Chief Min­is­ter inau­gu­rat­ed the Inter­na­tion­al For­est Day celebrations

you may also like this video;

Exit mobile version