Site iconSite icon Janayugom Online

ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് കൂടുതല്‍ അവസരം ഒരുങ്ങുന്നതായി മുഖ്യമന്ത്രി

pinarayi vijayanpinarayi vijayan

ജഞാനവിനിമയ ഗവേഷണം ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. രണ്ടു നാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദൂര പഠനത്തിന് പോകാന്‍ ശ്രമിക്കുന്ന പ്രവണത കുറച്ച് ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് തന്നെ കൂടുതല്‍ അവസരം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പരീക്ഷണശാലകളിലും ഗവേഷണ ജേണലുകളിലും വൈജ്ഞാനിക കോണ്‍ഫറന്‍സുകളിലും ചര്‍ച്ച ചെയ്യപ്പെടുന്ന അറിവുകളെ പ്രായോഗികമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. 

സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ രണ്ടു നാള്‍ നീണ്ടു നില്‍ക്കുന്ന ദേശീയ സമ്മേളനത്തിന് തുടക്കമായത്.

മെഡിക്കല്‍ വിദ്യാഭ്യസം, ആശയവിനിമയം, സഹകരണം എന്നിവയെ ഉള്‍പ്പെടുത്തി അറിവിനെ സേവനങ്ങളും ഉല്‍പ്പന്നങ്ങളുമാക്കി മാറ്റുവാനാണ് ജ്ഞാന വിനിമയ ഗവേഷണം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദുവും വ്യക്തമാക്കി. മന്ത്രി പി രാജീവ്, റിസര്‍ച്ച് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Eng­lish Summary:
The Chief Min­is­ter said that more oppor­tu­ni­ties are being pre­pared in the state for high­er education

You may also like this video:

Exit mobile version