Site iconSite icon Janayugom Online

കാലത്തിന്റെ മാറ്റമനുസരിച്ച് സിവില്‍ സര്‍വീസിനെയും നവീകരിക്കുമെന്ന് മുഖ്യമന്ത്രി

കാലത്തിന്റെ മാറ്റം അനുസരിച്ച് സിവില്‍ സര്‍വീസിനെയും നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ സര്‍ക്കാരിനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .കെസ്മാര്‍ട്ട് എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നത് സിവില്‍ സര്‍വീസിനെ നവീകരിക്കുന്നതിന്റെ ഭാഗമാണെന്നും പിണറായി കെ ‑സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് അഭിപ്രായപ്പെട്ടു.

ഓഫീസില്‍ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് തിക്തമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കില്ല എന്ന വാശിയോടെ ഇരിക്കുന്ന ചില ദുര്‍മുഖങ്ങള്‍ ഉണ്ട്. ആ സംസ്‌കാരം മാറ്റിയെടുക്കുന്നതിനുള്ള തീവ്രമായി ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജീവനക്കാരെല്ലാം മോശക്കാരാണെന്നല്ല. എന്നാല്‍ ഒരു വിഭാഗത്തിന് അവരുടേതായ കാര്യങ്ങളാണ് താല്പര്യം. തെറ്റായ പലതും നടത്തുന്നതിനാണ് അത്തരക്കാര്‍ക്ക് താല്പര്യം.അത് അവസാനിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Exit mobile version