Site iconSite icon Janayugom Online

വീണ്ടും നൂറുമേനി വിളയിച്ച് കുട്ടി പൊലീസ്

ആലപ്പുഴ: മിഷൻ ബെറ്റർ ടുമാറോ നന്മയുടെ പിന്തുണയോടു കൂടി ആലപ്പുഴയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടപ്പിലാക്കുന്ന നന്മക്കതിർ നെൽക്കൃഷി ഇക്കുറിയും വൻ വിജയമായി. പണ്ടാരക്കളം പാടശേഖരത്തിൽ പാട്ടത്തിനെടുത്ത ഇരുപത്തിരണ്ടേക്കർ കൃഷി ഭൂമിയിലാണ് കുട്ടിപ്പോലീസുകാർ വിത്തിറക്കിയത്. നവീന കൃഷി രീതികളായ ഡ്രം സീഡിംഗ്, ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ചായിരുന്നു കൃഷി.

വിളവെടുപ്പിന്റെ ഉദ്ഘാടനം സോഷ്യൽ പോലീസിംഗ് ഡയറക്ടർ ഐ ജി പി വിജയൻ നിർവ്വഹിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് നെൽ കൃഷിയിറക്കാനും പച്ചക്കറി, മത്സ്യ കൃഷി എന്നിവയക്കും സ്റ്റുഡന്റ് പോലീസ് പദ്ധതി തയ്യാറാക്കുന്നതായി അദ്ദേഹം പറഞ്ഞു. എസ് പി സി നന്മക്കതിർ കോർഡിനേറ്റർ ഡി വെ എസ് പി രമേശ് കുമാർ, എം ബി ടി നന്മ ആലപ്പുഴ പ്രസിഡന്റ് തോമസ് ജോസഫ്, സെക്രട്ടറി ജോൺ ജോസഫ്, പ്രഫ. രാമാനന്ദ്, പഞ്ചായത്ത് അംഗം ലോനപ്പൻ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ അപ്പ് ടൗൺ പ്രസിഡന്റ് രാജീവ് മേനോൻ, സെക്രട്ടറി ഇ പി വര്‍ഗീസ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റർ സുനിൽ പോൾ, നന്മക്കതിർ ജില്ലാ കോ-ഓർഡിനേറ്റർ മുരളി മനോജ്, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ അസ്‌ലം എം എസ്സ്, കെ വി ജയചന്ദ്രൻ, ഗിരീഷ് കുമാർ, ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version