നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം. ബേക്കറിയിലേക്ക് എത്തിയവരുടെ ഒപ്പം വന്ന കുട്ടികൾ അറിയാതെ കാർ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. റോഡ് മുറിച്ച് കടന്ന് എതിർ ഭാഗത്തുള്ള കടയുടെ മതിലിൽ ഇടിച്ചു കാർ നിന്നു. എതിർവശത്ത് നിന്ന് വാഹനങ്ങൾ വരാത്തതും ഫുഡ്‌പാത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാലും വലിയൊരു അപകടമാണ് ഒഴിവായത്.