Site iconSite icon Janayugom Online

ക്ലോക്ക് ചിഹ്നം അജിതിന് തന്നെ

pawarpawar

എൻസിപി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി)യിലെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ ചിഹ്ന തർക്കത്തില്‍ ശരദ് പവാർ പക്ഷത്തിനു തിരിച്ചടി. ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി താല്‍ക്കാലിക വിധി പ്രസ്താവിച്ചു. ചിഹ്നത്തിൽ അവകാശവാദമുന്നയിച്ച് ശരദ് പവാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. അന്തിമ തീരുമാനം വരുന്നത് വരെ ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 

പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ലഘുലേഖകള്‍ തുടങ്ങിയ പ്രചരണ സാമഗ്രികളില്‍ ‘ക്ലോക്ക്’ ചിഹ്നം ഉപയോഗിക്കുമ്പോള്‍ ഡിസ്ക്ലൈമർ ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് അജിത് പവാർ സഖ്യം പാലിച്ചില്ലെന്നും ഇത് വോട്ടർമാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നുമായിരുന്നു ശരദ് പവാറിന്റെ പരാതി. ഇത് പരിഗണിച്ച കോടതി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുൻ ഉത്തരവുകൾ പാലിക്കുമെന്ന് ഉറപ്പുനൽകണമെന്ന് അജിത് പവാറിനോട് നിർദേശിച്ചു. 

Exit mobile version