ശക്തമയ കാറ്റിൽ തലവടിയിൽ തെങ്ങ് കടപുഴകി വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. തലവടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ തലവടി ഗവ. ഹൈസ്കൂളിന് സമീപം തെങ്ങ് കടപുഴകി വീണാണ് മുന്നോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണത്. ഇന്ന് വൈകിട്ട് 6.30 ഓടെ വീശിയടിച്ച കാറ്റിലാണ് അപകടം. ശക്തമായ മഴ വകവെയ്ക്കാതെയാണ് ജീവനക്കാർ വൈദ്യുത ലൈനിന്റെ പണി പൂർത്തിയാക്കിയത്.
ആലപ്പുഴയില്‍ കാറ്റിൽ തെങ്ങ് വീണ് പോസ്റ്റുകൾ ഒടിഞ്ഞു

