Site iconSite icon Janayugom Online

ആറ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു

മണിപ്പൂരിൽ ആറ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു. ഇന്ത്യ‑മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ബറ്റാലിയന്‍ ക്യാമ്പിലാണ് അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത സൈനികന്‍ പിന്നീട് സ്വയം വെടിവച്ചു. വെടിയേറ്റവര്‍ മണിപ്പുര്‍ സ്വദേശികളല്ലാത്ത സൈനികരാണ്. പരിക്കേറ്റവരെ തുടര്‍ചികിത്സയ്ക്കായി മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Eng­lish Summary;The col­league opened fire on six soldiers
You may also like this video

Exit mobile version