Site iconSite icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം പൂര്‍ത്തിയായെന്ന് കമ്മിഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. പൊതുതെരഞ്ഞടുപ്പ് നടത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ലോക്‌സഭാ-നിയമസഭാ തെരഞ്ഞടുപ്പ് നടത്താന്‍ കമ്മിഷന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഭിന്നലിംഗക്കാരുടെ 3,380 പേരടങ്ങിയ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. രാജ്യത്തെ 50 ശതമാനം വോട്ടിങ് കേന്ദ്രങ്ങളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. ആകെയുള്ള 37, 809 പോളിങ് സ്റ്റേഷനുകളില്‍ 22,685 ഇടങ്ങളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഉണ്ടാകും. ഭിന്നശേഷിക്കാര്‍, യുവജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. 300 പോളിങ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുക ഭിന്നശേഷിക്കാരാവുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:The Com­mis­sion has said that the prepa­ra­tions for the Lok Sab­ha elec­tions are complete
You may also like this video

Exit mobile version