Site iconSite icon Janayugom Online

പരാതിക്കാരിയായ യുവതിയെ തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു; ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്നും വേടന്‍

പരാതിക്കാരിയായ യുവതിയെ തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ ആയിരുന്നുവെന്നും വേടന്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി. പിന്നീട് തമ്മിലുള്ള ബന്ധം വഷളായെന്നും അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നും വേടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വാദത്തിനിടെയാണ് അദ്ദേഹം കോടതിയില്‍ ഇത്തരത്തിലൊരു വാദം ഉയര്‍ത്തിയത്. അതേസമയം വേടന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടു.

 

രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നു വേടന്‍ കോടതിയിൽ പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സറായതു കൊണ്ട് വേടൻ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു. ഞാനൊരു കലാകാരന്‍ മാത്രമാണ്. പരാതിക്കാരിയാണ് മാധ്യമങ്ങളിൽ നല്‍കുന്നതെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു. വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു വേടന്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസിൽ വിധി പറയാൻ ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version