രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനവും,കോണ്‍ഗ്രസ് പ്രസിഡന്ഡറ് സ്ഥാനവും ഒന്നിച്ചു വഹിക്കാന്‍ അശോക് ഗലോട്ടിന് കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കില്ല. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗലോട്ട് വന്നാല്‍ രാജസ്ഥാനില്‍ പകരം സംവിധാനം ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് പ്രസിഡന്‍റായി താന്‍വരണമെങ്കില്‍ തന്‍റെ അടുത്തയാളിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യമാണ് ഗലോട്ട് മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയായി തന്‍റെ എതിരാളി സച്ചിന്‍ പൈലറ്റിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലുമാണ് ഗലോട്ട്. ഗലോട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റാകുകയും,സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിപദം നിരസിക്കുന്നസാഹചര്യമുണ്ടായാല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകും. രാഹുൽഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് താൽപര്യമെന്ന് സച്ചിൻ പൈലറ്റ് പറയുന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ആരൊക്കെ സമർപ്പിക്കും എന്നത് കാത്തിരുന്നു കാണണം.ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവകാശമുണ്ട്. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുന്നത് കോൺഗ്രസിന് മാത്രം ആണ്. ബിജെപിയിൽ ഇത്തരം തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു.ഗഹലോട്ട് മത്സരിച്ചാൽ രാജസ്ഥാനിൽ അടിമൂക്കും എന്നതാണ് വസ്തുത.
കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ സജീവമാണ്. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ തക്കംപാർത്ത് സച്ചിൻ പൈലറ്റ് കരുനീക്കം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയിൽ നേതാക്കൾ സമ്മർദ്ദം തുടരുന്നത്. അല്ലെങ്കിൽ ഒരു സംസ്ഥാനം കൂടി കൈവിട്ട് പോകുമെന്ന ഭയം കോൺഗ്രസിനുണ്ട്. അടുത്ത വർഷം രാജസ്ഥാനിൽ തെരഞ്ഞെടുപ്പാണ്. ഇവിടെ ഗലോട്ടിന്റെ നേതൃത്വം അനിവാര്യതയാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇപ്പൊഴും വ്യക്തതയില്ല. ദേശീയനേതൃത്വത്തിന്റെകൂടി അംഗീകാരത്തോടെ പൊതുസമ്മതനായി രംഗത്തുവരാനാണ് തരൂരിന്റെ ആഗ്രഹം.
തരൂർ മത്സരിച്ചില്ലെങ്കിൽ മനീഷ് തീവാരി രംഗത്തു വരുമെന്നും സൂചനയുണ്ട്. ഏതായാലും അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. ജി-23 നേതാക്കൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുമ്പോഴും സോണിയാഗാന്ധിയുമായി അടുപ്പവും വിശ്വാസവും സൂക്ഷിക്കുന്നയാളാണ് തരൂർ. സോണിയയോടുള്ള താൽപ്പര്യമാണ് തരൂരിനെ പലതരത്തിൽ ചിന്തിപ്പിക്കുന്നത്. എന്നാൽ തരൂരിനോട് മത്സരിക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടത്.അതിനിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് 22 വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗികസ്ഥാനാർത്ഥിയുണ്ടാവില്ലെന്ന് ഉറപ്പായി.
തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും സോണിയകുടുംബം നിഷ്പക്ഷനിലപാട് സ്വീകരിക്കുമെന്നും മത്സരിക്കുമെന്നറിയിച്ച ശശി തരൂരിനോട് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം നേതാക്കൾ ആവർത്തിച്ചു പറയുകയും ചെയ്യുന്നു. ഇതിനിടെ, രാഹുലിനുപകരം സോണിയ കുടുംബം രംഗത്തിറക്കാനുദ്ദേശിക്കുന്ന അശോക്ഗലോട്ട് കഴിഞ്ഞ ദിവസം എംഎൽഎ.മാരുടെ അടിയന്തരയോഗം വിളിച്ചു. മത്സരിക്കുന്നെങ്കിൽ രാജസ്ഥാനിൽ എന്തുനിലപാട് സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനായിരുന്നു ഇത്. രാഹുൽ മത്സരിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് ഗഹലോട്ട് വ്യക്തമാക്കിയിട്ടുണ്ട്.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന ഭയം ഗഹലോട്ടിനുണ്ട്. അതുകൊണ്ടാണ് ഗെഹലോട്ട് തീരുമാനം എടുക്കാത്തത്. തരൂർ ആഗ്രഹിക്കുന്നത് സോണിയയുടെ പിന്തുണയിൽ മത്സരിക്കാനും. അധ്യക്ഷനാകണമെന്നുമാണ്.അതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനഘടകം നെഹ്രു കുടുംബത്തോടൊപ്പമാണെന്ന് കേരളത്തിലെ ഏതാണ്ടെല്ലാ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൊടിക്കുന്നിൽ സുരേഷുമൊക്കെ ദേശീയനേതൃത്വത്തോടുള്ള കൂറ് ആവർത്തിച്ചു.
രാഹുൽഗാന്ധി മത്സരരംഗത്ത് വരണമെന്നാണ് അവരുടെയെല്ലാം ആവശ്യം. ഭാരത് ജോഡോ യാത്രയ്ക്കിടെ നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിൽ താൻ മത്സരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ സോണിയാഗാന്ധിയും ഇക്കാര്യത്തിന് അടിവരയിട്ടു. ഗലോട്ടാണ് സ്ഥാനാർത്ഥിയെങ്കിൽ തരൂർ മത്സരത്തിനിറങ്ങിയേക്കും. രാഹുൽഗാന്ധിയുണ്ടെങ്കിൽ മത്സരിക്കില്ലെന്ന് തരൂർ വ്യക്തമാക്കിയത്
മത്സരിക്കാൻ ആർക്കും ആരുടെയും സമ്മതമാവശ്യമില്ലെന്നും ജനാധിപത്യപരവും സുതാര്യവുമായ തിരഞ്ഞെടുപ്പാണിതെന്നും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സോണിയാ ഗാന്ധിയുമായി ഒരുമണിക്കൂർ കൂടിക്കാഴ്ച വേണുഗോപാൽ നടത്തിയിരുന്നു. മത്സരിക്കാനായി രാഹുൽഗാന്ധിയിൽ സമ്മർദം തുടരുകയാണെന്ന സൂചനയും വേണുഗോപാൽ നൽകി. കോൺഗ്രസ് മുഖ്യവക്താവ് ജയറാം രമേഷും ആർക്കും മത്സരിക്കാമെന്ന് ട്വീറ്റുചെയ്തു.
English Summary: The Congress High Command will not give the green light to the demand of Galot; the ruling Rajasthan is also torn apart
You may also like this video: