Site icon Janayugom Online

നാശത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്, വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടായേക്കും’: അമരീന്ദര്‍ സിംഗ്

കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സത്യസന്ധരുമായ നേതാക്കള്‍ക്ക് പഴയ പാര്‍ട്ടിയില്‍ ശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതിനെതിരെസുനില്‍ ജാഖറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് രാജ വാറിംഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ മറുപടി.

ജാഖര്‍ കോണ്‍ഗ്രസ് വിട്ടത് ഇപ്പോഴാണെങ്കിലും ബിജെപിക്ക് വേണ്ടി നേരത്തെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നുവെന്നായിരുന്നു. ജാഖറിന്റെ ബിജെപി പ്രവേശനം മികച്ച തീരുമാനമാണ്. കോണ്‍ഗ്രസ് നാശത്തിലേക്കാണ് പോകുന്നത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ മുങ്ങാന്‍ പോകുന്ന ഈ കപ്പലില്‍ നിന്ന് ഇനിയും പലരും രാജിവെച്ചേക്കാം.തെറ്റായ ഒരേയൊരു തീരുമാനത്തിന്റെ പേരില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഒരു വര്‍ഷത്തിനിടെ നിലംപതിച്ചുകഴിഞ്ഞു,അമരീന്ദര്‍ സിംഗ് പറഞ്ഞു.

സിദ്ദു-അമരീന്ദര്‍ പോരിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബിജെപിയുമായി സഖ്യം ചേരുകയും ചെയ്തിരുന്നു.വ്യാഴാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു ജാഖറിന്റെ പാര്‍ട്ടി പ്രവേശം.

ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും ജാഖറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.ജാഖര്‍ കോണ്‍ഗ്രസിനെ എല്ലാ വിധത്തിലും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ വാറിംഗ് പറഞ്ഞു. രാജി അപ്രതീക്ഷിതമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ജാഖറിന്റെ ബിജെപിയിലേക്കുള്ള പ്രവേശനംകര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ ചുഗിന്റെ പ്രതികരണം.

Eng­lish Sum­ma­ry: The Con­gress is head­ed for dis­as­ter and there may be more res­ig­na­tions in the com­ing days’: Amarinder Singh

You may also like this video:

Exit mobile version