Site icon Janayugom Online

പാര്‍ട്ടി ചടങ്ങിലേക്ക് മരുന്നിനുപോലും ആളില്ല: ആളെ ചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ണം തരാമെന്ന് കോണ്‍ഗ്രസ് നേതാവ്

gold

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതിനാല്‍ ആളെ കൂട്ടാനുള്ള തിരക്കിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും ഉണ്ടാകുന്നതിനിടെ ആളുകളെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. കുതിരക്കച്ചവടം നടത്തി ബിജെപി  മുന്നേറുമ്പോള്‍ ചെറിയ രീതിയില്‍ ആടിനെയെങ്കിലും കച്ചവടം ചെയ്താലെ ആളുകള്‍ പാര്‍ട്ടിയില്‍ നില്‍ക്കുകയുള്ളു എന്ന അവസ്ഥയിലെത്തി കോണ്‍ഗ്രസ്. ഇതിനെത്തുടര്‍ന്ന് വാഗ്ദാനങ്ങളിലൂടെ അണികളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ്.

 


ഇതുകൂടി വായിക്കൂ: പുതുശേരിമലയിൽ നൂറോളം പേർ സിപിഐയിലേക്ക്


 

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമോ പ്രവര്‍ത്തനങ്ങളോ കൊണ്ട് ആളുകള്‍ ആകൃഷ്ടരാകില്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ സ്വര്‍ണമോതിരമാണ് ഇത്തവണ നേതാവ് അണികള്‍ക്കായി ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടുതല്‍ ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ണമോതിരമാണ് സൗത്ത് ചെന്നൈയിലെ ജില്ലാ പ്രസിഡന്റ് എം എ മുത്തളകന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 ആം ജന്മദിനം ആഘോഷിക്കുന്നതിനുള്ള കോണ്‍ഗ്രസ് ചടങ്ങിലേക്കാണ് ആളുകളെ വേണ്ടത്. ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണമോതിരവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം നാലും രണ്ടും ഗ്രാം സ്വര്‍ണമോതിരവുമാണ് നല്‍കുകയെന്നും മുത്തളകന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

 

Eng­lish Sum­ma­ry: No peo­ple for par­ty func­tion: Con­gress leader promis­es to give gold to any­one who joins party

You may like this video also

Exit mobile version