Site iconSite icon Janayugom Online

കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാർട്ടി പ്രവർത്തകർക്കെതിരായ കേസുകൾ നീക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ

congresscongress

അധികാരത്തിലെത്തിയാൽ പാർട്ടി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നീക്കം ചെയ്യുമെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) ദുഷ്പ്രവൃത്തികള്‍ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ഭയമില്ലാതെ മുന്നോട്ടുകൊണ്ടുവരണമെന്ന് ടിപിസിസി അധ്യക്ഷൻ പറഞ്ഞു.

“തെരഞ്ഞെടുക്കപ്പെട്ടാൽ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചുമത്തിയ എല്ലാ കള്ളക്കേസുകളും ഞങ്ങൾ പിൻവലിക്കും. ഭരിക്കുന്ന പാർട്ടിയുടെ കൊള്ളരുതായ്മകൾ ഭയക്കാതെ മുന്നിൽ കൊണ്ടുവരാൻ ഞാൻ ഞങ്ങളുടെ പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു,” റെഡ്ഡി ഞായറാഴ്ച ഹൈദരാബാദിൽവച്ചുനടന്ന ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

തെലങ്കാനയിൽ നവംബർ 30 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

Eng­lish Sum­ma­ry: The Con­gress pres­i­dent said that if the Con­gress comes to pow­er, the cas­es against the par­ty work­ers will be dropped

You may also like this video

Exit mobile version