Site iconSite icon Janayugom Online

‘IC 814’ വെബ് സീരീസിലെ ഉള്ളടക്കം തങ്ങളുടേത്; നെറ്റ്ഫ്ലിക്സിനെതിരെ കേസ് ഫയല്‍ ചെയ്ത് ANI

WebseriesWebseries

അനുമതിയില്ലാതെ ഉള്ളടക്കം ഉപയോഗിച്ചെന്നുകാട്ടി നെറ്റ്ഫ്ക്സിനെതിരെ പരാതി നല്‍കി വാർത്താ ഏജൻസിയായ എഎൻഐ. ‘IC 814’ എന്ന വെബ് സീരീസിന്റെ നാല് എപ്പിസോഡുകളിലെ ഉള്ളടക്കം തങ്ങളുടേതാണെന്നും നീക്കം ചെയ്യണമെന്നും നെറ്റ്ഫ്ലിക്സ് ഐഎൻസിക്കും ഇന്ത്യൻ പരമ്പരയുടെ നിർമ്മാതാക്കൾക്കും എതിരെ നല്‍കിയ പരാതിയില്‍ പറയുന്നു. 

1999‑ൽ കാഠ്മണ്ഡുവിൽ നിന്ന് ഇന്ത്യൻ എയർലൈൻസ് വിമാനം 814 ഹൈജാക്ക് ചെയ്ത സംഭവത്തെ ആസ്പദമാക്കിയുള്ള “IC-814: ദി കാണ്ഡഹാർ ഹൈജാക്ക്” എന്ന സീരീസ് കഴിഞ്ഞ മാസമാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്. എഎൻഐയുടെ ദൃശ്യങ്ങളും ലോഗോയും വെബ്സീരില്‍ ഉള്‍പ്പെടുത്തിയതായും ഇത് പകർപ്പവകാശ ലംഘനമാണെന്നുമാണ് നെറ്റ് ഫ്ലിക്സിനെതിരെയുള്ള കേസ്. 

ഹൈജാക്കര്‍മാര്‍ക്ക് ഹിന്ദുപേര് നല്‍കിയെന്നാരോപിച്ച് നേരത്തെതന്നെ ബിജെപി പ്രവര്‍ത്തകര്‍ നെറ്റ് ഫ്ലിക്സിനെതിരെ രംഗത്തുവന്നിരുന്നു. 

ഇതുവരെ ആറ് എപ്പിസോഡുകളാണ് നെറ്റ്ഫ്ലിക്സ് പുറത്തിറയിട്ടുള്ളത്. സംഭവത്തില്‍ ഡൽഹി ഹൈക്കോടതി നെറ്റ്ഫ്ലിക്സിന്റെ പ്രതികരണം തേടിയിട്ടുണ്ട്. 

Exit mobile version