Site iconSite icon Janayugom Online

സമൂഹത്തിന്റെ വളർച്ചക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവന മഹത്തരം: മന്ത്രി ജെ ചിഞ്ചു റാണി

chinjuranichinjurani

ഭാരത സമൂഹത്തിന്റെ വളർച്ചക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവന മഹതരമാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്കു തിരുവല്ല വേങ്ങൽ ബഥനി സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെസിസി പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ്അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. മലങ്കര ഓർത്തഡോക്സ് സഭ എന്നും എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾക്ക് ശക്തമായ സഹകരണവും നേതൃത്വവും നൽകിവരുന്നു. ദൈവം മനുഷ്യന് നൽകിയ വിഭവങ്ങൾ എല്ലാവർക്കും ലഭിക്കത്തക്ക രീതിയിൽ വിതരണം ചെയ്യുവാൻ കഴിയണമെന്നും ദാരിദ്ര്യം മനുഷ്യ സൃഷ്ടി ആണെന്നും സഹോദരനെ തന്നെപ്പോലെ കരുതുവാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം നമ്മൾ ഉൾക്കൊള്ളണമെന്നും കാതോലിക്കാ ബാവ മറുപടി പ്രസംഗത്തിൽ ഓർമിപ്പിച്ചു.

ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ, അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ഫാ. ചെറിയാൻ ജേക്കബ്, ജോജി പി തോമസ് എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: The con­tri­bu­tion of the Chris­t­ian com­mu­ni­ty to the growth of the com­mu­ni­ty is great: Min­is­ter J Chinchu Rani

You may like this video also

Exit mobile version