Site iconSite icon Janayugom Online

കൺവൻഷൻ നടത്തി

സ്മോൾ സ്കെയിൽ സൊസൈറ്റീസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എം പി പവിത്രൻ ഉദ്ഘാടനം ചെയ്തു. കയർ കോർപ്പറേഷൻ മുഖേനയല്ലാതെ കയറ്റുമതിക്കാർക്ക് നേരിട്ട് ഉല്‍പ്പന്നം നൽകില്ലെന്നും, അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും യോഗത്തിൽ തീരുമാനിച്ചു. ചേർത്തല വുഡ് ലാൻസ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡി സനൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എം ഹരിഹരൻ, പി എൻ സുധീർ, എം പി അനിൽകുമാർ, കെ പി ആഘോഷ് കുമാർ എന്നിവർ സംസാരിച്ചു.

Exit mobile version