Site icon Janayugom Online

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ഇ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ന്നി​ൽ വച്ചു​ത​ന്നെ തൂ​ക്കി നല്‍കണം

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ഇ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ന്നി​ൽ വച്ചു​ത​ന്നെ തൂ​ക്കി നല്‍കണം. ​ഗ്യാ​സ് വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും സി​ലി​ണ്ട​ർ തൂ​ക്കി​നോ​ക്കാ​നാ​വ​ശ്യ​മാ​യ ത്രാ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. ​പ​ല​പ്പോ​ഴും ഗ്യാ​സ് കു​റ​ഞ്ഞ സി​ലി​ണ്ട​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ഇ​ത് തീ​പി​ടി​ച്ച വി​ല​ന​ൽ​കി വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യും വി​വി​ധ കോ​ണു​ക​ളി​ൽനി​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ സി​ലി​ണ്ട​ർ തൂ​ക്കി അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി നൽകണം. 

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഏ​ജ​ൻ​സി​യു​ടെ പേ​രും മൊ​ബൈ​ൽ ന​മ്പ​റും പ​തി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ല​ഭി​ക്കു​ന്ന സി​ലിണ്ട​റി​ൽ പാ​ച​ക​വാ​ത​ക​ത്തി​ന്റെ അ​ള​വ് കു​റ​യു​ന്നു എ​ന്ന പ​രാ​തി​യാ​ണ് കഴിഞ്ഞ ദിവസം കോ​ഴി​ക്കോ​ട് ന​ട​ന്ന അ​ദാ​ല​ത്തി​ൽ കൂ​ടു​ത​ലും ഉ​യ​ർ​ന്ന​ത്. ​പാ​ച​ക വാ​ത​ക സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണം, സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ന് അ​ധി​കചാ​ർ​ജ് ഈ​ടാ​ക്കു​ന്നു എ​ന്നീ വ്യാ​പ​ക പ​രാ​തി​ക​ളും ഉ​യ​ർ​ന്നു. സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണം. ആ​ളു​ക​ൾ​ക്ക് നേ​രി​ട്ട് ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് സി​ലി​ണ്ട​ർ വാ​ങ്ങാ​ൻ ഓ​യി​ൽ ക​മ്പ​നി​ക​ളു​ടെ അ​നു​മ​തി വേ​ണം. ഓ​രോ ഗ്യാ​സ് എ​ജ​ൻ​സി​ക്കും വി​ത​ര​ണ പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​ത് പാ​ലി​ക്കാ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഓ​യി​ൽ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:The cook­ing gas cylin­der must now be hung in front of the consumer
You may also like this video

Exit mobile version