Site iconSite icon Janayugom Online

രാജ്യം ഭരിക്കുന്നത് കുത്തകകള്‍ക്കുവേണ്ടി ജനങ്ങളെ പീഡിപ്പിക്കുന്ന സര്‍ക്കാര്‍ :പന്ന്യൻ രവീന്ദ്രൻ

രാജ്യം ഭരിക്കുന്നത് കുത്തകകള്‍ക്കുവേണ്ടി ജനങ്ങളെ പീഡിപ്പിക്കുന്ന സര്‍ക്കാരാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ നേതാവായിരുന്ന എൻ തങ്കപ്പന്റെ 19-ാമത് അനുസ്മരണ സമ്മേളനം അരൂരിൽ ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. ഒരു മനുഷ്യായുസ്സ് മുഴുവൻ മാനവികത ഉയർത്തിപ്പിടിച്ചു കൊണ്ട് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് വലിയ സംഭാവനകൾ നൽകിയ നേതാവായിരുന്നു എൻ തങ്കപ്പനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി പ്രസിഡന്റ് ഇ വി തിലകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ കെ മോഹനൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ എസ് ശിവപ്രസാദിനെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം ഡി സുരേഷ് ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം കെ ഉത്തമൻ, മണ്ഡലം സെക്രട്ടറി പി എം അജിത് കുമാർ, ജില്ലാ കൗൺസിൽ അംഗം ടി പി സതീശൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എംപി ബിജു, ചന്തിരൂർ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രിക സുരേഷ്, മുതിർന്ന നേതാവ് ടി കെ തങ്കപ്പൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സുരേഷ് ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം കെ ഉത്തമൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: The coun­try is ruled by a gov­ern­ment that oppress­es the peo­ple for monop­o­lies: Pan­nyan Ravindran

Exit mobile version