Site iconSite icon Janayugom Online

ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം, ഇന്ന് ഒമിക്രോണിനെതിരെ വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യം

ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമായ ബ്രിട്ടണ്‍ അതിനെതിരെയുള്ള വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യംകൂടിയായി. കോവിഡ് വകഭേദമായ ഒമിക്രോണിനെതിരെയുള്ള വാക്സിനായ ‘ബൈവാലന്റ്’-ന് യുകെ മെഡിസിൻ റെഗുലേറ്റർ (എംഎച്ച്ആർഎ) അംഗീകാരം നല്‍കി.
മുതിർന്നവർക്ക് മുന്‍കരുതല്‍ ഡോസായി മോഡേണ നിർമ്മിച്ച വാക്‌സിനാണ് ബൈവാലന്റ്.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കോവിഡിന്റെ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടക, ഛണ്ഡിഗഢ്, ഡൽഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.
നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ ബി എ — 2.75 ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. തീവ്രവ്യാപന ശേഷിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ജാഗ്രത ശക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry: The coun­try that report­ed the first Omi­cron death is today the first coun­try to approve a vac­cine against Omicron

You may like this video also

Exit mobile version