രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ചിപ്പ് ഫാക്ടറി കര്‍ണാടകയില്‍ ഒരുങ്ങുന്നു. പദ്ധതിക്കായി അന്താരാഷ്ട്ര സെമികണ്ടക്ടര്‍ കണ്‍സോര്‍ഷ്യം ഐഎസ്എംസി 23,000 കോടി നിക്ഷേപിക്കും.
അബുദാബി ആസ്ഥാനമായുള്ള നെക്സ്റ്റ് ഓര്‍ബിറ്റ് വെന്‍ച്വേഴ്സ്, ഇസ്രയേലിന്റെ ടവര്‍ സെമികണ്ടക്ടര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഐഎസ്എംസി. അടുത്തിടെ യുഎസ് ചിപ്പ് നിര്‍മ്മാണ രംഗത്തെ ഭീമനായ ഇന്റൽ കോർപറേഷൻ ടവർ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ചിപ് ഫാബ്രിക്കേഷന്‍ യൂണിറ്റ് 1,500ലധികം നേരിട്ടുള്ള ജോലികളും 10,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ണാടക സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.
English Summary: The country’s first chip factory in Karnataka
You may like this video also