Site icon Janayugom Online

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം കുറഞ്ഞു

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ (ജിഡിപി) വന്‍ ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തില്‍ 6.3 ശതമാനം വളർച്ചാ നിരക്കാണ് രാജ്യം കെെവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ജൂലെെ-സെപ്തംബർ പാദത്തില്‍ ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനമായിരുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

ഇത്തവണ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസർവ് ബാങ്ക് റീപ്പോ നിരക്കുകൾ വർധിപ്പിച്ചത് ജിഡിപിയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. സർക്കാരിന്റെ മൂലധന ചെലവുകൾ 40 ശതമാനത്തിലേറെ വർധിച്ചതായും കണക്കുകൾ പറയുന്നു. റോഡ്, റയിൽ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് സർക്കാർ ഇത്തവണ കൂടുതൽ ശ്രദ്ധയൂന്നി. കാർഷിക രംഗം 4.6 ശതമാനവും കെട്ടിടനിര്‍മ്മാണ രംഗം 6.6 ശതമാനവും വളർച്ച നേടി.

Eng­lish Sum­ma­ry: The coun­try’s gross domes­tic prod­uct has declined
You may also like this video

Exit mobile version