വിവാഹ മോചനത്തിനായി ഒരേ ഡിസൈനുള്ള വേഷത്തിൽ എത്തിയ ദമ്പതികളെ കണ്ട് ജഡ്ജി ഞെട്ടി. വിവാഹ മോചനം വേണമെന്ന ആവശ്യം സീരിയസായി പറഞ്ഞതാണോ എന്ന ജഡ്ജിയുടെ ചോദ്യം കോടതിയിലാകെ ചിരി പടർത്തി. ഇതോടെ കേസ് തള്ളുന്നതായി ജഡ്ജി പറഞ്ഞു.
നൈജീരിയയിൽ ആയിരുന്നു സംഭവം. വിവാഹ മോചന കേസ് കേൾക്കാനായി കോടതി ഇരുവരെയും കോടതിയിലേക്ക് വിളിപ്പിച്ചു. ഈ സമയത്താണ് ഒരേ തരം ഡിസൈനുള്ള വസ്ത്രങ്ങൾ ധരിച്ച് ദമ്പതികൾ കോടതിയിലെത്തിയത്. ഇത് കോടതിയെ തന്നെ പുനർവിചിന്തനത്തിന് നിർബന്ധിതമാക്കിയെന്ന് റിപ്പോര്‍ട്ടുകൾ. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

