യുപി മഥുരയിലെ ഷാഹി ഈദ് ഗാഹിൽ സർവേ നടത്തണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. ഹർജിയിൽ വാദം കേൾക്കുമെന്നും മഥുര ജില്ലാ കോടതി പറഞ്ഞു. മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നാണ് ഷാഹി ഈദ് ഗാഹ്.
1991 ലെ ആരാധനാലയ നിയമപ്രകാരം കേസ് പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് മഥുരയിലെ സിവിൽ കോടതി ഈ കേസ് നേരത്തെ തള്ളിയിരുന്നു.
1669–70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹർജിയിൽ അവകാശപ്പെടുന്നത്. നേരത്തേ വിവിധ ഹിന്ദു സംഘടനകൾ നൽകിയ ഒമ്പത് ഹർജികൾ നിലനിൽക്കെയാണിത്.
ലഖ്നൗ സ്വദേശിനിയായ രഞ്ജന അഗ്നിഹോത്രിയാണ് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ പേരിൽ പുതിയ ഹർജി ഫയൽ ചെയ്തത്.
English summary;The court accepted the petition to conduct a survey at Shahi Eid Gah in Mathura
You may also like this video;