യുഎസിലെ ഒക്‌ലഹോമ സ്റ്റേറ്റിൽ ആൻഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് എന്ന യുവതിയെ കൊല്ലുകയും അവരുടെ ഹൃദയം മുറിക്കുകയും, 4 വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു (44) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.
ഇയാക്ക് ജീവിതാവസാനം വരെ തടവുശിക്ഷക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. 2021ലാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയത്. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പിന കൊലപ്പെടുത്തിയ ലോറന്‍സ് , യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് ബന്ധുവിന്‍റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേര്‍ത്ത് പാകം ചെയ്തു. യുവതിയെ കൊലപ്പെടുത്തി മുറിച്ചെടുത്ത ഹൃദയവും കിഴങ്ങുമായി ചേര്‍ത്ത് കറിവെച്ച് വിളമ്പിയ ശേഷം ബന്ധുക്കളേയും കൊലപ്പെടുത്തുകയായിരുന്നു.
ബന്ധുവിനെയും, നാലുവയസുകാരിയെയുമടക്കം മൂന്നു പേരെയാണ് ഇയാള്‍ ദാരുണമായി കൊലപ്പെടുത്തിയത്. നേരത്തെ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാളെ 20 വർഷത്തിന് ശിക്ഷിച്ചിരുന്നു. 2019ൽ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങിയ ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല ലോറന്‍സിന്‍റേതെന്നും, പുറം ലോകം കാണാന്‍ ഇയാള്‍ അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി.
English Summary:
The court found the accused guilty of murdering the young woman and cutting out her heart, serving it in curry with potatoes and then killing her relatives
You may also like this video: