Site iconSite icon Janayugom Online

കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സജ്ഞയ് റോയ് കുറ്റക്കാരനെന്ന് കോടതി

കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സജ്ഞയ് റോയ് കുറ്റക്കാരനെന്ന് കോടതി.കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറഞ്ഞത്.

തിങ്കഴാഴ്ച ശിക്ഷ വിധിക്കും.പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈം​ഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. 

അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. താന്‍ രുദ്രാക്ഷം ധരിക്കുന്നയാളാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും ആയിരുന്നു പ്രതിയുടെ വാക്കുകള്‍. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി സജ്ഞയ് റോയ് കോടതിയോട് ആവശ്യപ്പെട്ടു. 

Exit mobile version