Site iconSite icon Janayugom Online

അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

raperape

ഹരിയാനയിലെ ഗുരുഗ്രാമിൽ അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്‌തയാളെ കോടതി “മരണം വരെ” കഠിനമായ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രാഹുൽ ബിഷ്‌നോയിയാണ് ശിക്ഷവിധിച്ചത്. പ്രതിക്ക് 20,000 രൂപ പിഴയും വിധിച്ചു.

”അമ്മയെ സംരക്ഷിക്കേണ്ട മകനാണ് ഇവിടെ പ്രതിയായതെ”ന്ന് ജഡ്ജി വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാട്ടി. ”മകന്‍ മൃഗത്തെപ്പോലെ പെരുമാറി”യെന്നും ജഡ്ജി ഉത്തരവിൽ പറഞ്ഞു. ജീവനൊടുക്കുകയല്ലാതെ അമ്മയ്ക്ക് മറ്റ് മാർഗമില്ലായിരുന്നുവെന്നും കോടതി പരാമര്‍ശിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവം, കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതി, സാമ്പത്തിക സ്ഥിതി എന്നിവ കണക്കിലെടുത്താണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കുന്നത്, കോടതി പറഞ്ഞു.

2020 നവംബർ 16 നാണ് ഹരിയാന സ്വദേശിയായ സ്ത്രീ വീട്ടില്‍ തൂങ്ങിമരിച്ചത്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ അവര്‍ നിർബന്ധിതയായതാകാമെന്ന് ആരോപിച്ച് അവരുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതില്‍ നിന്ന് ഇവരുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് അറിയിച്ചു. കേസില്‍ 2020 നവംബർ 21 ന് ഇവരുടെ മകനെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചുവെന്നും കേസിൽ വാദം കേൾക്കുന്നതിനിടെ ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കിയെന്നും അവർ പറഞ്ഞു. 18 ഓളം സാക്ഷികൾ കോടതിയിൽ മൊഴി നൽകിയതായും പ്രതികൾക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും പൊലീസ് അറിയിച്ചു.

മരിച്ച സ്ത്രീയുടെ മൂത്ത മകനായ പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വീട്ടുകാരുമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. മരിച്ച സ്ത്രീയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് പ്രതി. 20 വർഷം മുമ്പാണ് ഇവരുടെ ആദ്യ ഭര്‍ത്താവ് മരിച്ചത്. പിന്നീട് ഇവര്‍ മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: The court sen­tenced the son who raped his moth­er and forced her to com­mit sui­cide to life imprisonment

You may also like this video

Exit mobile version