Site icon Janayugom Online

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി പി ജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് പരിഗണിക്കുന്നത്. കേസിലെ പ്രതിയായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേര്‍ക്കാണ് എറണാകുളം സിജെഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. 

ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. തുകയുടെ പകുതി കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളു. എട്ട് പ്രതികളുള്ള കേസില്‍ ഒരാള്‍ 37500 രൂപ വീതം നല്‍കണം. ഇന്ധവിലയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ച ജോജു പരസ്യമായി മാപ്പ് പറയത്തെ ഒത്ത് തീർപ്പിന്നില്ലെന്നാണ് കോൺഗ്രസ് നിലപാട്.

ENGLISH SUMMARY:The court will hear the bail in joju george case
You may also like this video

Exit mobile version